SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.27 AM IST

വൈദ്യുതി കണക്‌ഷന് കെ.എസ്.ഇ.ബി ഓഫീസിലെത്തേണ്ട; ഡയൽ ചെയ്യൂ ടോൾ ഫ്രീയിലേക്ക്

ggggg

മലപ്പുറം: പുതിയ വൈദ്യുതി കണക്‌ഷൻ വേണ്ടവർ കെ.എസ്.ഇ.ബി ഓഫീസിലെത്തേണ്ട. 1912 എന്ന ട്രോൾ ഫ്രീ നമ്പറിൽ ‌ഡയൽ ചെയ്താൽ മതി. ഉപഭോക്താവിന് സൗകര്യമുള്ള സമയത്ത് ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. കെ.എസ്.ഇ.ബിയുടെ ' സേവനങ്ങൾ വാതിൽപ്പടിയിൽ ' പദ്ധതിയുടെ ഭാഗമായാണിത്. വിവിധ ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾക്ക് സെക്‌ഷൻ ഓഫീസിലെത്താതെ തന്നെ സേവനങ്ങൾ ലഭ്യമാവും. പദ്ധതിയിലൂടെ ജില്ലയിൽ പുതിയ കണക്‌ഷൻ നൽകലും മറ്റു സർവീസുകളുമായി നിലവിൽ 706 സർവീസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈദ്യുതി കണക്‌ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫെയ്സ്-​ കണക്ടഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി മീറ്റർ-ലൈൻ എന്നിവ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങളാണ് പദ്ധതിയിലൂടെ വാതിൽപ്പടിയിൽ ലഭ്യമാവുക.

ജില്ലയിൽ കൂടുതലും പുതിയ കണക്‌ഷൻ നൽകുന്നടക്കമുള്ള സർവീസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

24 മണിക്കൂറും ലഭ്യം
ട്രോൾ ഫ്രീ നമ്പറിൽ കസ്റ്റമർകെയർ എക്സിക്യൂട്ടീവുമായി സംസാരിക്കാൻ കോൾ കണക്ടാവുമ്പോൾ വീണ്ടും 19 ഡയൽ ചെയ്ത് സംസാരിച്ച് രജിസ്റ്റർ ചെയ്യാം.

അതത് സെക്‌ഷൻ ഓഫീസിലേക്ക് അപേക്ഷ അപ്പോൾ തന്നെ കമ്പ്യൂട്ടർ സംവിധാനം വഴി കൈമാറും.

സെക്‌ഷൻ ഓഫീസിൽ നിന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ഉപഭോക്താവിനെ ഫോണിൽ ബന്ധപ്പെട്ട് വിശദാംശങ്ങൾ തിരക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.

ടോൾഫ്രീ നമ്പറിന്റെ സേവനം അവധികളില്ലാതെ 24 മണിക്കൂറും ലഭ്യമാണ്.

1912 ആണ് ടോൾഫ്രീ നമ്പർ

221 പുതിയ കണക്‌ഷൻ നൽകാനുള്ള സർവീസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.കൊവിഡ് കാലത്ത് ജനങ്ങളുടെയും ഉപഭോക്താക്കളുടെയും ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സേവനങ്ങൾ വാതിൽപ്പടിയിൽ പോലുള്ള പദ്ധതികൾ ഉപകാരപ്പെട്ടിട്ടുണ്ട്

ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ,​ മഞ്ചേരി ഇലക്ട്രിക്കൽ സർക്കിൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, KSEB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.