മലപ്പുറം: ജില്ലയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 4,000 കടന്നു. 60 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജില്ലയിൽ നാലായിരത്തിന് മുകളിൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മെയ് 27 ന് 4,212 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. സമ്പർക്കത്തിന്റെ തോത് കുറയ്ക്കാനും വേഗത്തിൽ ചികിത്സ ലഭ്യമാക്കാനുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കൂടുതൽ പേരെ കഴിഞ്ഞ ദിവസങ്ങളിലായി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന 11 പേർക്കുൾപ്പടെ 4,037 പേർക്കാണ് ചൊവ്വാഴ്ച (ജൂലൈ 27) ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. 13.97 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 3,925 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 40 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശത്ത് നിന്ന് ജില്ലയിലെത്തിയ 13 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 48 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2,214 പേരാണ് ഇന്നലെ ജില്ലയിൽ കോവിഡ് മുക്തരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |