മഞ്ചേരി: ഗവ.മെഡിക്കൽ കോളേജിൽ പുതിയ പ്രിൻസിപ്പലിനെ നിയമിച്ച് സർക്കാർ ഉത്തരവായി. കോഴിക്കോട് മെഡിക്കൽ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം വകുപ്പ് മേധാവിയും വിഴിഞ്ഞം സ്വദേശിയുമായ ഡോ.എം. സബൂറ ബീഗത്തിനെയാണ് മഞ്ചേരിയിലേക്ക് നിയമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ് ബിരുദവും എം.ഡി ബിരുദവും കരസ്ഥമാക്കിയത്. 25വർഷത്തോളം ഇവിടെ ജോലി ചെയ്തു. രണ്ട് വർഷക്കാലം ഇതേ കോളേജിൽ വൈസ് പ്രിൻസിപ്പലുമായിരുന്നു. ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിലും സേവനം അനുഷ്ഠിച്ചു. കേരള യൂണിവേഴ്സിറ്റി പി.എച്ച്.ഡി റിസർച്ച് ഗൈഡുമാണ്. ഭർത്താവ് ഡോ.ഹൂമയൂൺ കബീർ കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രറി ആൻഡ് ഇൻേഫൊർമേറ്റീവ് സയൻസിലെ വകുപ്പ് മേധാവിയായിരുന്നു. മക്കൾ: ഡോ.അഹമ്മദ് സുബൈർ (ന്യൂറോളജി വിഭാഗം അസി.പ്രൊഫ, എം.ഇ.എസ് മെഡിക്കൽ കോളേജ്), മുഹമ്മദ് സമീർ (എം.ടെക്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |