ചെറുമുക്ക് : ചെറുമുക്കിൽ നിന്നും ചെമ്മാട് സി.കെ നഗറിലേക്ക് ആമ്പൽ പാടം വഴി മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് ബ്രിഡ്ജ്സ് അസിസ്റ്റന്റ് എൻജിനീയർ പി. മൊയ്തീൻ കുട്ടി ( പാലം വിഭാഗം) സ്ഥലം സന്ദർശനം നടത്തി . റിപ്പോർട്ട് ഉടൻ സർക്കാരിലേക്ക് സമർപ്പിക്കുമെന്ന് അദ്ദേഹം പ്രദേശവാസികളെ അറിയിച്ചു. 12 മീറ്റർ വീതിയിലാണ് പാലത്തിന്റെ നിർമ്മാണമെന്ന് അവർ അറിയിച്ചു. ഉടമകൾ പാലത്തിനായി ഭൂമി വിട്ടുകൊടുക്കുന്ന മുറയ്ക്ക് പെട്ടെന്ന് കാര്യങ്ങൾ നീങ്ങുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്.
പച്ചായി കുഞ്ഞിമുഹമ്മദ്, വലിയ പിടിയേക്കൽ മജീദ്, വി.പി ഖാദർ ഹാജി, കാമ്പ്ര ഹനീഫ ഹാജി, പി പി ജാഫർ, മുസ്തഫ ചെറുമുക്ക്, പി.കെ ഇസ്മായിൽ, കരുമ്പിൽ ഖാലിദ്, വി.പി ബഷീർ, പൂങ്കായിൽ ലത്തീഫ്, കെ. സലാം, വി പി മുജീബ്, പി പി മുഹമ്മദാലി, വി പി സിദ്ധിഖ്, തണ്ടാശ്ശേരി ഷാജി തുടങ്ങിയവർ എൻജിനീയർക്കൊപ്പം
ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |