വള്ളിക്കുന്ന്: വള്ളിക്കുന്നിന്റെ കലാ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിന്നിരുന്ന ഇന്ദ്രൻ കടലുണ്ടിയുടെ വേർപാടിൽ അനുശോചിച്ചു. പഴയ കാല നാടക സഹ പ്രവർത്തകരും, കലാസ്നേഹികളും, സുഹൃത്തുക്കളും ഹീറോസ് നഗറിൽ ഒത്തു ചേർന്നു. യൂത്ത് ഹീറോസ് പ്രവർത്തകരും പഴയ നാടക സഹപ്രവർത്തകരുമായ പുരുഷു മാസ്റ്റർ, കെഎം. രഘു നാഥ്, നടൻ കാർത്തിക്.കെ.നഗരം, വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് യവനിക കലാകേന്ദ്രം മുൻ ഭാരവാഹികളായ രമേശൻ ടി തയ്യിൽ, ദേവദാസൻ തീക്കുന്നത്ത്, കടലുണ്ടി പിഷാരിക്കൽ ദുർഗ്ഗാ ദേവി ക്ഷേത്രം സെക്രട്ടറി തൊട്ടിയിൽ മോഹൻദാസ് തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |