SignIn
Kerala Kaumudi Online
Thursday, 25 April 2024 7.17 AM IST

മെഡൽ പ്രതീക്ഷയുമായി കെ.ടി. ഇർഫാൻ ഇന്ന് ട്രാക്കിൽ

klkkkkk
ടോക്യോയിൽ മറ്റ് ഇന്ത്യൻ താരങ്ങൾക്കൊപ്പം കെ.ടി. ഇർഫാൻ(വീട്ടുകാരുമായി പങ്കു വെച്ച ചിത്രം)

അരീക്കോട് : ടോക്യോ ഒളിമ്പിക്സിലെ 20 കിലോമീറ്റർ നടത്ത മത്സരത്തിൽ മലപ്പുറം കീഴുപറമ്പിലെ കെ.ടി. ഇർഫാൻ ഇന്ന് ട്രാക്കിലിറങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നോടെയാണ് മത്സരം. ഫുട്ബാളിന്റെ നാട്ടിലേക്ക് ഒളിമ്പ്യൻ ഇർഫാൻ മറ്റൊരു നേട്ടവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ പത്താമനായാണ് ഇർഫാൻ ഫിനിഷ് ചെയ്തിരുന്നത്.
ഇപ്രാവശ്യം മെഡൽ ലഭിക്കുമെന്ന പ്രതീക്ഷ ഇർഫാൻ കുടുംബാംഗങ്ങളുമായി പങ്കുവച്ചിട്ടുണ്ടെന്ന് സഹോദരൻ ഷാജഹാൻ കേരളകൗമുദിയോട് പറഞ്ഞു. കൊവിഡ് കാലമായിരുന്നതിനാൽ നടത്ത മത്സരങ്ങളൊന്നുമില്ലാതിരുന്നത് തയ്യാറെടുപ്പിനെ ബാധിച്ചിട്ടുണ്ടോ എന്ന ചെറിയ ആശങ്കയും വീട്ടുകാർക്ക് ഇല്ലാതില്ല.

ടോക്യോ ഒളിമ്പിക്സിനായി ബംഗളൂരുവിലായിരുന്നു ഇർഫാന്റെ പരിശീലനം. ഇന്ത്യൻ ആർമിയിൽ ഹവിൽദാർ റാങ്കിലാണ് ഇർഫാനിപ്പോൾ. ഇന്ത്യയിൽ നിന്ന് ഹരിയാനയിലെ സന്ദീപ് കുമാറും രാഹുൽ രോഹിലയും ഇർഫാനൊപ്പം ട്രാക്കിലുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, IRFAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.