മലപ്പുറം : ജില്ലയിൽ തിങ്കളാഴ്ച 2,052 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. 17.27 ശതമാനമാണ് ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 2,801 പേർ കൊവിഡ് ബാധയ്ക്കുശേഷം തിങ്കളാഴ്ച രോഗമുക്തരായി. ഇതോടെ വിദഗ്ദ്ധ പരിചരണത്തിനു ശേഷം ജില്ലയിൽ കൊവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,03,120 പേരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |