SignIn
Kerala Kaumudi Online
Friday, 29 March 2024 1.17 PM IST

ഇൻസ്‌പെക്ടർ സി. അലവിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അന്വേഷണ മികവിനുള്ള മെഡൽ

f
ഇൻസ്‌പെക്ടർ സി. അലവി

മഞ്ചേരി: മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി. അലവിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള മെഡൽ. മഞ്ചേരിയിലെ ജില്ലാ ജഡ്ജിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും അദ്ദേഹമറിയാതെ പണം പിൻവലിക്കപ്പെട്ട സംഭവത്തിലെ അന്വേഷണ മികവിനാണ് പുരസ്‌കാരം. അന്വേഷണത്തിൽ 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ഗ്രൂപ്പ് അഡ്മിനുൾപ്പെടെ മൂന്ന് പേരെ പൊലീസ് മഹാരാഷ്ട്രയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണസംഘത്തിന് നേരത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഒഫ് ഓണർ ബഹുമതിയും ലഭിച്ചിരുന്നു. ഇതേ പൊലീസ് സംഘം അന്വേഷിച്ച സൈബർ തട്ടിപ്പ് കേസിന് 2019​ലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള മെഡൽ ലഭിച്ചിരുന്നു.
മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി. അലവി, സൈബർ ഫോറൻസിക് ടീം അംഗം എൻ.എം. അബ്ദുള്ള ബാബു, കെ. സൽമാൻ, എം. ഷഹബിൻ, എം.പി. ലിജിൻ എന്നിവരടങ്ങിയ പോലീസ് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, MEDAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.