വളാഞ്ചേരി : മുനിസിപ്പാലിറ്റിയിലേക്ക് ഓട്ടോ ടാക്സി സംയുക്ത കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. സ്റ്റാന്റ് അനുവദിക്കുക, മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലെ ഓട്ടോ സ്റ്റാന്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. സി ഐ ടി യു ഏരിയ പ്രസിഡന്റ് വി.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. എം.വി ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സി ഐ ടി യു ഏരിയ സെക്രട്ടറി കെ.എം. ഫിറോസ് ബാബു, കെ. സെയ്താലിക്കുട്ടി,
എൻ. വേണുഗോപാൽ, ഇ.പി അച്യുതൻ, സുരേഷ്, മുജീബ്, ഹംസ,
മുഹമ്മദ് കുട്ടി, കെ. ഷാജി മോൻ, സി. വിനയൻ, എം ജയകുമാർ, പി പി മോഹനൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |