കോട്ടയ്ക്കൽ:വാക്സിൻ ക്ഷാമത്തിനെതിരെ കോട്ടയ്ക്കൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നിൽപ്പ് സമരം കോട്ടയ്ക്കൽ ഫാമിലി ഹെൽത്ത് സെന്ററിന് മുന്നിൽ നടന്നു. കോട്ടയ്ക്കൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുഭാഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി മുഹമ്മദ് കുട്ടി, കോട്ടയ്ക്കൽ മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറിമാരായ ശിഹാബ് കോട്ടൂർ, ലുലു മങ്ങാടൻ. ആരിഫ് മങ്ങാടൻ, സാദിക് പഴേരി, മൻസൂർ, അഫ്സൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പുല്ലൂർ സേതുമാധവൻ, ഭാരവാഹികളായ ശരൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |