എടവണ്ണ : എടവണ്ണ പത്തപ്പിരിയത്ത് കൃഷി നശിപ്പിക്കാനെത്തിയ പന്നിയെ വെടിവച്ചുകൊന്നു. അധികൃതരുടെ അനുമതിയോടെയാണ് വെടിവച്ചത്. പത്തപ്പിരിയം അറയിലകത്ത് അഹമ്മദ് കുട്ടിയുടെ കൃഷിയിടത്തിലായിരുന്നു പന്നിയിറങ്ങിയത്. ഈ ഭാഗത്ത് കൃഷിയിടങ്ങളിൽ പന്നിശല്ല്യം രൂക്ഷമാണ്. തുടർന്ന് കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിക്കൂട്ടത്തെ വെടിവച്ചുകൊല്ലാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനം റേഞ്ച് ഓഫീസർക്ക് അപേക്ഷ നൽകിയിരുന്നു.
ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിവയ്ക്കാനുള്ള അനുമതി നൽകിക്കൊണ്ട് കഴിഞ്ഞ മാസം ആദ്യമാണ് ഉത്തരവിറങ്ങിയത്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് പന്നിയെ കൊന്നത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കുഴിച്ചുമൂടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |