മലപ്പുറം: രശ്മി ഫിലിം സൊസൈറ്റി നിർവ്വാഹക സമിതി അംഗവും ചിത്രകാരനും കലാസംവിധായകനും അദ്ധ്യാപകനുമായ സുരേഷ് ചാലിയത്തിന്റെ മരണത്തിനിടയാക്കിയത് സാമൂഹിക വിരുദ്ധ സംഘം നടത്തിയ ആസൂത്രിത കുത്സിത നീക്കമാണെന്ന് രശ്മി ഫിലിം സൊസൈറ്റിയുടെ അടിയന്തര ഓൺലൈൻ നിർവ്വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു. സംഘം ചേർന്ന് വീടുകയറി ആക്രമിക്കുകയും വളഞ്ഞിട്ട് തല്ലുകയും ശാരീരികമായി അക്രമിച്ച് മുറിവേൽപ്പിക്കുകയും ചെയ്തത് ഇത്തരം സംഘങ്ങളുടെ ആസൂത്രിത രീതിയാണ്. മരണത്തിന് ഉത്തരവാദികളായ കൊടും കുറ്റവാളികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. യോഗത്തിൽ പ്രസിഡന്റ് മണമ്പൂർ രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അനിൽ കുറുപ്പൻ റിപ്പോർട്ട് വച്ചു. വി എം.സുരേഷ് കുമാർ, ജി.കെ.രാം മോഹൻ, വി. എം.മനോജ്, ഹനീഫ് രാജാജി, ഡോ.എസ്.സഞ്ജയ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |