പെരിന്തൽമണ്ണ: എം.ഡി.സി ബാങ്കിന്റെ മങ്കട ശാഖയിൽ ഷട്ടറിന്റെ പൂട്ടുകൾ തകർത്ത് മോഷണശ്രമം. മോഷ്ടാവ് അകത്തുകടന്നെങ്കിലും പണവും മറ്റും നഷ്ടപ്പെട്ടിട്ടില്ല. ഞായറാഴ്ചയാണ് പൂട്ടുകൾ തകർത്തതായി കണ്ടത്. അകത്തേക്ക് പ്രവേശിക്കുന്ന വാതിൽ തകർത്ത് സ്ട്രോംഗ് റൂമിന്റെ ആണി ഇളക്കിമാറ്റിയിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്താനായി ജീവനക്കാർ രാവിലെ എത്തിയപ്പോഴാണ് പൂട്ടുകൾ തകർത്തതായി കണ്ടത്. ശനിയാഴ്ച ബാങ്ക് അവധിയായിരുന്നു. സീനിയർ മാനേജർ സുൽഫിക്കർ അലിഖാന്റെ പരാതിയിൽ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്കുമാർ, മങ്കട എസ്.ഐ. എം.വിജയരാജൻ, അലവിക്കുട്ടി, സതീഷ്, എ.എസ്.ഐ മുരളീകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |