SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.26 AM IST

കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് ജില്ലയിൽ മികച്ച തുടക്കം

gfgg

മലപ്പുറം: കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി ജില്ലയിൽ തുടങ്ങിയ മെഗാ കുത്തിവയ്പ്പ് യജ്ഞത്തിന് മികച്ച പ്രതികരണം. നിലവിൽ കൊവിഡ് വാക്സിനേഷൻ നടന്നുകൊണ്ടിരിക്കുന്ന 125 സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾക്കും 17 സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾക്കും പുറമെ ജില്ലയിൽ പുതുതായി 12 സ്ഥിരം മെഗാ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കൂടി കൊവിഡ് വാക്സിനേഷൻ നടത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി ഇന്നലെ നാല് മെഗാ ക്യാമ്പുകൾ നടത്തി. അടുത്ത മൂന്ന് ദിവസത്തിനകം ജില്ലയിൽ രണ്ട് ലക്ഷം പേർക്ക് കൊവിഡ് വാക്സിൻ നൽകും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ജില്ലയിൽ രണ്ട് ലക്ഷം പേർക്ക് കൊവിഡ് വാക്സിൻ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. സ്ഥിരം വാക്സിനേഷൻ കേന്ദ്രങ്ങൾക്കും 12 മെഗാ വാക്സിനേഷൻ കേന്ദ്രങ്ങൾക്കും പുറമെ വാക്സിന്റെയും സിറിഞ്ചിന്റെയും ലഭ്യതയ്ക്ക് അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷന്റെയും, ഐ.എം.എയുടെയും സഹായത്തോടെ ജില്ലയിൽ കൂടുതൽ കേന്ദ്രങ്ങൾ കൂടി അടുത്ത മൂന്ന് ദിവസത്തേക്ക് ഉണ്ടാകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അവരുടെ ജീവനക്കാരെ ഉപയോഗിച്ച് ആഗസ്റ്റ് 21 ,22 ,23 തീയതികളിലായി വിവിധ കേന്ദ്രങ്ങളിലൂടെ 15,​000 പേർക്ക് വാക്സിൻ നൽകാനാണ് തീരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, KOVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.