പോത്തുകൽ: എസ്.എൻ.ഡി.പി ഞെട്ടിക്കുളം ശാഖയുടെ ശ്രീനാരായണ ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിലെ പ്രതി വഴിക്കടവ് കമ്പളക്കല്ല് സൈനുൽ ആബിദിനെ(30) ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. ഇക്കഴിഞ്ഞ 10ന് എടക്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നടന്ന കവർച്ച അന്വേഷിക്കുന്നതിനിടെയാണ് പ്രതി കസ്റ്റഡിയിലാവുന്നത്.
ജില്ലയിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് അടിക്കടിയുണ്ടാവുന്ന മോഷണം പൊലീസിന് തലവേദനയാവുന്നതിനിടെയാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം കുനിപ്പാല പള്ളിയിൽ നടന്ന മോഷണത്തിനു പിന്നിലും ഇയാളാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ ക്ഷേത്രക്കവർച്ചാ കേസിൽ ശിക്ഷ അനുഭവിച്ചയാളാണ് പ്രതി. ഇയാളുടെ ഫിംഗർപ്രിന്റ് പൊലീസ് ശേഖരത്തിലുണ്ടായിരുന്നത് അന്വേഷണം എളുപ്പമാക്കി. പോത്തുകല്ല് എസ്.ഐമാരായ കെ. അബ്ബാസ്, സിബിച്ചൻ, സി.പി.ഒ മാരായ സാബിർ, സജീഷ് എന്നിവരുൾപ്പെട്ട സംഘമാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |