പരപ്പനങ്ങാടി: മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) പരപ്പനങ്ങാടി യൂണിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അഡ്വ.റഹീം ഉദ്ഘാടനം ചെയ്തു. ഇബ്രഹിം ഹാജി അദ്ധ്യക്ഷനായി. എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി കെ.പി ഫസലുദ്ദീൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ മുഹമ്മദ് അലി , അഡ്വ. കോയമോൻ, ഇ . പി അബ്ദുറഹിമാൻ, കാട്ടുങ്ങൽ മുഹമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഇ.പി അബ്ദുറഹിമാൻ( പ്രസിഡന്റ്), പി.എ ഇമ്പിച്ചിക്കോയ, ഗഫൂർ കുഞ്ഞാവാസ് (വൈ. പ്രസിഡന്റുമാർ), കെ, അഹമ്മദ്കുട്ടി (സെക്രട്ടറി), അഹമ്മദ് അലി, വി. നാസർ(ജോ.സെക്രട്ടറിമാർ), കാട്ടുങ്ങൽ മുഹമ്മദ്കുട്ടി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |