SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.39 PM IST

ഹോം തെറാപ്പി ട്രസ്റ്റിന്റെ ഒന്നാം വാർഷികാഘോഷം ഇന്ന്

ffffffff

മലപ്പുറം: ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരെ ഹോം തെറാപ്പിസ്റ്റാക്കി വീടുകളിൽ തന്നെ പരിശീലിപ്പിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മഞ്ചേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹോം തെറാപ്പി ട്രസ്റ്റിന്റെ ഒന്നാം വാർഷികാഘോഷം ഇന്നുരാവിലെ 10.30ന് ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ഗൂഗിൾ മീറ്റിലൂടെ നടക്കുന്ന പരിപാടിയിൽ കോട്ടയ്ക്കൽ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സി.വി.ജയദേവൻ മുഖ്യാതിഥിയാവും. നിർധനരായ ഭിന്നശേഷി കുട്ടികൾക്ക് ചികിത്സാ ധനസഹായം നൽകുന്ന 'കൈവല്യ നിധി' പദ്ധതിയുടെ പ്രഖ്യാപനം പ്രൊഫ. കെ.എസ്.ദിനേശ് നിർവഹിക്കും. ഓൺലൈനിലൂടെ പത്ത് ആഴ്ച നീണ്ടുനിൽക്കുന്ന ശാസ്ത്രീയ പരിശീലനമാണ് ട്രസ്റ്റ് നൽകി വരുന്നതെന്ന് ചെയർമാൻ ആർ.ജെ.ധനേഷ്‌കുമാർ, ജനറൽ സെക്രട്ടറി കെ.അബ്ദുൾ നാസർ, ട്രഷറർ ടി.സജീന മോൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, HOME THERAPY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.