കോട്ടയ്ക്കൽ: കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിലെ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. പരീക്ഷകളിൽ സ്കൂൾ 100 ശതമാനം വിജയം കൈവരിച്ചിരുന്നു.
പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്ക് വാങ്ങിയ പി.വി ഹെന്ന സുമി, ഇ. അശ്വതി എന്നിവരെ മാനേജേഴ്സ്
ഗോൾഡ് മെഡൽ നൽകി അനുമോദിച്ചു. വാർഡ് കൗൺസിലർ കെ. ഹനീഫ അദ്ധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കൽ, സ്കൂൾ മാനേജർ ഇബ്രാഹീം ഹാജി കറുത്തേടത്ത്, പ്രധാനാദ്ധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി, സ്റ്റാഫ് സെക്രട്ടറി സമീർ മാട്ടുമ്മൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |