SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.35 PM IST

പൊന്നാനിയിൽ ക്ഷീര സംഘങ്ങൾക്ക് പുതിയ കെട്ടിടം

bbbbbbb

പൊന്നാനി: ബ്ലോക്കിലെ കോലൊളമ്പ് ക്ഷീര സംഘത്തിനും പരപ്പനങ്ങാടി ബ്ലോക്കിലെ ഉള്ളണം ക്ഷീര സംഘത്തിനും ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടങ്ങൾ യാഥാർത്ഥ്യമായി. ക്ഷീര വികസന വകുപ്പിന്റെ ധനസഹായത്തോടെ നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി ഇന്ന് നിർവഹിക്കും. ക്ഷീര സംഘങ്ങൾ സ്വന്തമായി വാങ്ങിയ സ്ഥലത്ത് കർഷകരിൽ നിന്നും പാൽ സ്വീകരിക്കുന്നതിന് ഹൈജിനിക് മിൽക്ക് കളക്‌ഷൻ റൂമോട് കൂടിയ കെട്ടിടമാണ് നിർമ്മിച്ചത്. ഇതിന് 3.75 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.

ഉള്ളണം ക്ഷീര സംഘത്തിത്തിന്റെ കെട്ടിടോദ്ഘാടനം രാവിലെ 8.30നും കോലൊളമ്പ് ക്ഷീര സംഘത്തിന്റെ കെട്ടിട സമർപ്പണം രാവിലെ 11.30നുമാണ് മന്ത്രി നിർവഹിക്കുക. ഉള്ളണത്ത് കെ.പി.എ മജീദ് എം.എൽ.എയും കോലൊളമ്പിൽ കെ.ടി. ജലീൽ എം.എൽ.എയും അദ്ധ്യക്ഷരാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, MILK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.