SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.46 PM IST

മലപ്പുറത്ത് രണ്ടര കോടിയുടെ ഷെൽട്ടർ ഹോം; നിർമ്മാണം ഒന്നര വർഷത്തിനകം പൂർത്തിയാക്കും

d

മലപ്പുറം: നഗരസഭയിലെ തനിച്ച് താമസിക്കുന്ന നിരാലംബർക്ക് സുരക്ഷിത പാർപ്പിടമെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഷെൽട്ടർ ഹോമിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കും. നെച്ചിക്കുറ്റിയിലെ നഗരസഭ ഭൂമിയിൽ 2.51 കോടി രൂപ ചെലവഴിച്ചാണ് ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്. 1.73 കോടി രൂപ കേന്ദ്ര ഫണ്ടും 78 ലക്ഷം രൂപ നഗരസഭ വിഹിതവുമാണ്. 10,213 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായി നിർമ്മിക്കുന്ന ഫ്ളാറ്റ് ഒന്നര വർഷത്തിനകം യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര വിഹിതത്തിൽ 69.20 ലക്ഷം രൂപയുടെ ധനസഹായം നഗരസഭയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. ജൂലൈ 30നാണ് പദ്ധതിക്ക് ചീഫ് എൻജിനീയർ സാങ്കേതികാനുമതി നൽകിയത്. പിന്നാലെ ടെൻഡർ നടപടികൾ പൂർത്തിയാക്കി. നടപടിക്രമങ്ങൾക്ക് അടുത്തയാഴ്ച ചേരുന്ന നഗരസഭ കൗൺസിൽ അംഗീകാരമേകുന്നതോടെ ഷെൽട്ടർ ഹോമിന്റെ നിർമ്മാണ പ്രവൃത്തികൾ തുടങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, SHELTER HOME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.