SignIn
Kerala Kaumudi Online
Thursday, 18 April 2024 11.59 AM IST

മലപ്പുറം - നെടുമ്പാശ്ശേരി കെ.എസ്.ആർ.ടി.സി ഇന്ന് മുതൽ തുടങ്ങും

vvvvvvvvv

മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള എ.സി ലോഫ്‌ളോർ ബസ് സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും. വിവിധ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നേരത്തെ നിറുത്തിവച്ച സർവീസ് പുനരാരംഭിക്കുന്നത്. വൈകിട്ട് നാലിന് മലപ്പുറത്ത് നിന്ന് പുറപ്പെടുന്ന ബസ് പെരിന്തൽമണ്ണ, തൃശൂർ വഴി രാത്രി ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. അടുത്ത ദിവസം രാവിലെ അഞ്ചിന് നെടുമ്പാശ്ശേരിയിൽ നിന്ന് 11.10ന് കോഴിക്കോടെത്തി രാവിലെ 11.30ന് മലപ്പുറത്തേയ്ക്ക് തിരിക്കും വിധത്തിലാണ് പ്രതിദിന സർവീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ജോഷി ജോൺ അറിയിച്ചു. ഈ സർവീസിന് ഓൺലൈൻ റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, KSRTC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.