SignIn
Kerala Kaumudi Online
Thursday, 25 April 2024 6.52 AM IST

വിലക്കയറ്റത്തിൽ ബി.എം.എസ് ധർണ്ണ നടത്തും

d

മലപ്പുറം: വില വർദ്ധനവും നാണയപ്പെരുപ്പവും നിയന്ത്രിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ മസ്‌ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ നാളെ ജില്ലയിൽ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്തെ ധർണ്ണ സംസ്ഥാന സെക്രട്ടറി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജി.എസ്.ടിയിൽ ഉൾപ്പെടുത്തി ഇന്ധന വിലവർദ്ധനവ് നിയന്ത്രിക്കണം. കർഷകർക്ക് മതിയായ താങ്ങുവില നൽകി ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കണം. കേന്ദ്ര സഹായം ഏറ്റവും കൂടുതൽ ലഭിച്ചത് കേരളത്തിനാണെങ്കിലും നാമമാത്രമായ സഹായ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ജില്ലാ പ്രസി‌ഡന്റ് വി.ചന്ദ്രൻ,​ സെക്രട്ടറി എൻ.സതീഷ്,​ പി.മോഹനൻ,​ ജെ.ജനീഷ് എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, PROTEST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.