കോട്ടക്കൽ: സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ പരീക്ഷയിലെ എച്ച്.എസ്.എസ് രണ്ടാം വർഷ സോഷ്യോളജി പരീക്ഷാപേപ്പറിൽ വർഗ്ഗീയത വളർത്തുന്ന ചോദ്യത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു.
'ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭീഷണിയാണോ' എന്ന ചോദ്യം തെറ്റായ സന്ദേശം നൽകുന്നതാണ്. സംഭവത്തിൽ കർശനമായ നടപടി വേണം.
ചോദ്യം മൂല്യനിർണ്ണയത്തിൽ നിന്നൊഴിവാക്കി ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കാൻ നടപടിയെടു ക്കണമെന്ന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |