മലപ്പുറം: ഡൈനിംഗ് ഇല്ലാതെ കഴിഞ്ഞ നാലുമാസമായി അടഞ്ഞുകിടക്കുന്ന ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സെപ്തംബർ 16 മുതൽ ജനകീയ പ്രതിഷേധം ആരംഭിക്കുവാൻ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു. പ്രതിഷേധസൂചകമായി സെപ്തംബർ 16 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസ സമരവും, ജില്ലാ യൂണിറ്റ് തലത്തിൽ പ്രതിഷേധ ധർണ്ണയും സംഘടിപ്പിക്കും. നിയമസഭ കാന്റീനിലും കളക്ടറേറ്റ്, പൊലീസ്, ആശുപത്രി കാന്റീനുകളിലുമെല്ലാം ആളുകളെ ഇരുത്തി ഭക്ഷണം നൽകുമ്പോൾ ഹോട്ടലുകൾക്ക് മാത്രമാണ് അവഗണന. ാ വ്യാപാരമേഖലകളും വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നുകഴിഞ്ഞു
അനുവദിക്കാത്ത ഹോട്ടലുകൾക്ക് ജി.എസ്.ടി., തൊഴിൽക്കരം അടക്കമുള്ള നികുതികളടയ്ക്കണമെന്ന് നിർദ്ദേശിച്ച് നോട്ടീസുകൾ ലഭിച്ചു തുടങ്ങി. അടിയന്തരമായി ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിക്കണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടിഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |