തിരൂരങ്ങാടി: കല്ലക്കയം കുടിവെള്ള പദ്ധതി കെ.പി.എ മജീദ് എം.എൽ.എയും തിരൂരങ്ങാടി നഗരസഭ ഭരണ സമിതിയംഗങ്ങളും സന്ദർശിച്ചു. പദ്ധതി ഉടൻ പൂർത്തിയാക്കുമെന്ന് കെ.പി.എ മജീദ് എം.എൽ.എ പറഞ്ഞു. ത്വരിതഗതിയിലാണ് നിർമ്മാണം മുന്നോട്ട് പോകുന്നത്. കൂടുതൽ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. കിണർ, ജലസംഭരണി, പമ്പ് ഹൗസ് തുടങ്ങിയ നിർമ്മാണങ്ങൾ പൂർത്തിയായി വരുന്നു. പത്ത് കോടി രൂപ ചെലവിലുള്ള പദ്ധതിക്ക് അധികമായി ആവശ്യമായി വരുന്ന തുക അനുവദിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ടാഴ്ച്ച മുമ്പ് വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇത് സംബന്ധിച്ച് യോഗം ചേർന്നിരുന്നു. പ്രതിദിനം 72 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്നതാണ് പദ്ധതി. ഡെപ്യൂട്ടി ചെയർപേഴ്സൺ സിപി സുഹ്റാബി, സി.പി ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, ഇ.പി ബാവ. വഹീദ ചെമ്പ്ര, എം.സുജിനി
തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |