മഞ്ചേരി: ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ നടന്ന ദേശീയ മെഗാ അദാലത്തിൽ 3,97,76,702 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. 159 വാഹനാപകട നഷ്ടപരിഹാര കേസുകളിൽ 3.88 കോടിയും 23 കെ.എസ്.ഇ.ബി കേസുകളിൽ 9.75ലക്ഷവുമാണ് നൽകേണ്ടത്. 190 പ്രീലിറ്റിഗേഷൻ കേസുകളടക്കം 403 കേസുകൾക്കാണ് തീർപ്പായത്. മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ, പരപ്പനങ്ങാടി, പൊന്നാനി താലൂക്ക് കേന്ദ്രങ്ങളിലും മഞ്ചേരി ജില്ലാ കേന്ദ്രത്തിലുമാണ് അദാലത്ത് നടന്നത്. മഞ്ചേരി ജില്ലാ കോടതിയിൽ നടന്ന ലോക് അദാലത്തിന് ജില്ലാ സെഷൻസ് ജഡ്ജി എസ്. മുരളീകൃഷ്ണ, എം.എ.സി.ടി ജഡ്ജി എസ്. ബിനു, അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് നൗഷാദലി കണ്ണിയൻ, അഭിഭാഷകരായ എൻ മുഹമ്മദ്, സുരേഷ് കാർത്തല, സലീന പുതുശ്ശേരി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |