പൊന്നാനി: തീരത്തെ ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്കായി പണിത പാർപ്പിട സമുച്ചയത്തിന്റെ കൈമാറ്റം 16ന്. കടലൊന്നിടഞ്ഞാൽ തെരുവിലിറങ്ങേണ്ട സാഹചര്യത്തിൽ നിന്ന് 128 കുടുംബങ്ങൾക്ക് ഇനി മോചനം. ഉദ്ഘാടനം 16ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിക്കും. ഹാർബറിലെ ചടങ്ങിൽ മന്ത്രി സജി ചെറിയാൻ, പി. നന്ദകുമാർ എം.എൽ.എ എന്നിവർ പങ്കെടുക്കും.
ആഗസ്റ്റ് 25ന് ഉദ്ഘാടനം തീരുമാനിച്ചിരുന്നെങ്കിലും നിർമ്മാണം പൂർത്തിയാവാഞ്ഞതിനാൽ നടന്നില്ല. ടൈൽ വിരിക്കലാണ് ഏറ്റവുമൊടുവിൽ നടന്നത്. കുടിവെള്ളത്തിന് താത്കാലിക സംവിധാനമായി. ഹാർബറിലെ ജലവിതരണ സംവിധാനം ഉപയോഗിച്ചാണ് ഇപ്പോൾ കുടിവെള്ളമെത്തിക്കുക. സ്ഥിരം കുടിവെള്ള സംവിധാനം ഒരുങ്ങുന്നുണ്ട്. വീടുകളിലെ വൈദ്യുതീകരണ പ്രവൃത്തികൾ പൂർത്തിയായി. നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യസംസ്കരണ സംവിധാനവും തെരുവുവിളക്ക് സ്ഥാപിക്കലും നടത്തും.
120 കുടുംബങ്ങളുടെ അന്തിമ ഗുണഭോക്തൃ പട്ടിക തയ്യാറായി. ശേഷിക്കുന്ന വീടുകൾക്ക് അപേക്ഷ ക്ഷണിച്ചു.
നിർമ്മാണം ഇങ്ങനെ
150 ഫ്ളാറ്റുകൾ കൂടി രണ്ടാം ഘട്ടത്തിൽ നിർമ്മിക്കാനാണ് പദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |