മലപ്പുറം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നടത്തിയ പട്ടയമേളയിൽ ജില്ലയിലെ 2,061 കുടുംബങ്ങൾക്ക് ഭൂമിയായി. സംസ്ഥാന തലത്തിൽ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് മലപ്പുറം. സ്വന്തം ഭൂമിയിൽ രേഖയോടെയുള്ള അവകാശം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഭൂവുടമകളും കുടുംബങ്ങളും. സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കളക്ടറേറ്റിൽ നടന്ന ജില്ലാതല പരിപാടി മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് പശ്ചാത്തലത്തിൽ 20 ഗുണഭോക്താക്കൾക്കു മാത്രമാണ് നേരിട്ടു പട്ടയം ലഭ്യമാക്കിയത്. മറ്റുള്ളവർക്ക് വരുംദിവസങ്ങളിൽ പട്ടയം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |