വള്ളിക്കുന്ന് : പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കുന്നതിനും തെരുവ് വിളക്കുകൾ പൂർണ്ണമായി സ്ഥാപിക്കാനുമുള്ള പദ്ധതികൾ നടപ്പിലാക്കണമെന്ന് യുഡിഎഫ് വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കെ പി മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
കൺവീനർ പി പി അബ്ദുൾ റഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു.
നിസാർ ചോനാരി, സി പി മുഹമ്മദ് കുട്ടി ഹാജി, കെ പി ആസിഫ് മശ്ഹൂദ്, എ പി.കെ തങ്ങൾ, കെ പി ഹനീഫ, തങ്കപ്രഭ , പുഷ്പ മൂന്നുചിറയിൽ, കെ പി സത്താർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |