പരപ്പനങ്ങാടി: നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ പൊതുസ്ഥലത്തും കൃഷിയിടങ്ങളിലും മാലിന്യം തള്ളുന്നത് പതിവാകുന്നു . അറവുമാലിന്യങ്ങളും വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളുമാണ് തള്ളുന്നത്. പുത്തരിക്കൽ, ഉള്ളണം റോഡ്, സ്റ്റേഡിയം റോഡ്, ടോൾ ബൂത്ത് പരിസരം, റെയിൽവേ മേൽപ്പാലം, പുത്തൻപീടിക തുടങ്ങിയ ഭാഗങ്ങളിലാണ് രൂക്ഷതയേറുന്നത്. തെരുവുനായ്ക്കളുടെ ശല്യവും കൂടി. മാലിന്യം തള്ളൽ തെരുവുനായ്ക്കളുടെ ശല്യവും കൂട്ടുന്നുണ്ട്. ഇവ വാഹനങ്ങൾക്ക് കുറുകെ ചാടി വരുത്തിവയ്ക്കുന്ന അപകടങ്ങളും നിത്യസംഭവമാവുകയാണ്. ലോക്ക് ഡൗൺ കാലത്ത് പ്രശ്നത്തിന് കുറവുണ്ടായിരുന്നെങ്കിൽ ഇളവുകളേറിയതോടെ എല്ലാം പഴയ പടിയായി. മാലിന്യം തള്ളലിനെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |