നിലമ്പൂർ: കുടുംബശ്രീയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ വെളിയന്തോടും മിനർവ്വപ്പടിയിലുമായി രണ്ട് ജനകീയ ഹോട്ടലുകൾ പ്രവർത്തനം തുടങ്ങി. നഗരസഭാദ്ധ്യക്ഷൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. നിലമ്പൂർ വീട്ടിക്കുത്ത് റോഡിൽ നിലവിൽ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്.
20 രൂപ നിരക്കിലാണ് ഊൺ നൽകുക. ഹോട്ടലിലേക്കാവശ്യമായ അരിസിവിൽ സപ്ളൈസ് കോർപ്പറേഷൻ കിലോഗ്രാമിന് 10.50 രൂപ നിരക്കിൽ നൽകും.
നഗരസഭാ ഉപാദ്ധ്യക്ഷ അരുമ ജയകൃഷ്ണൻ, യു കെ ബിന്ദു, പി എം ബഷീർ, കെ റഹീം, സ്കറിയ ക്നാംതോപ്പിൽ, സൈജിമോൾ, കൗൺസിലർമാരായ അഷ്റഫ് മങ്ങാട്, റഹ്മത്തുള്ള ചുള്ളിയിൽ, റെനീഷ് കുപ്പായി, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |