വള്ളിക്കുന്ന് : ദുബായ് വള്ളിക്കുന്ന് നിയോജകമണ്ഡലം കെ.എം.സി.സി കമ്മിറ്റി വള്ളിക്കുന്നിലെ ആനയാറങ്ങാടിയിൽ പത്തര ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ദുബായ് വള്ളിക്കുന്ന് മണ്ഡലം കെഎംസിസി പ്രസിഡന്റിനുള്ള വനിതാലീഗിന്റെ പ്രത്യേക ഉപഹാരം എ. കോയക്ക് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി.
മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് ഡോ. വി.പി അബ്ദുൾ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കെഎംസിസി ദുബായ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് എ. കോയ റിപ്പോർട്ട് അവതരിപ്പിച്ചു. പി. അബ്ദുൾ ഹമീദ് എം.എൽ.എ, മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ, ജില്ലാ പഞ്ചായത്ത് അംഗം ടി. പി. എം. ബഷീർ, കെ പി മുഹമ്മദ് , തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാജിതതുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |