മലപ്പുറം : യാതൊരു ഉപാധിയും കൂടാതെ കർഷക തൊഴിലാളികൾക്ക് പെൻഷൻ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. കൃഷ്ണൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഭാരത് ഖേദ് മസ്ദൂർ യൂണിയൻ ( ബി.കെ.എം.യു ) മലപ്പുറം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഒ.കെ. അയ്യപ്പൻ, സിദ്ധിഖ് മൈത്ര, എ.പി. വാസുദേവൻ, സി.ഡി. കൃഷ്ണൻ, പി.സി. ബാലകൃഷ്ണൻ, കുഞ്ഞികൃഷ്ണൻ മങ്കട, പി. നാരായണൻ മഞ്ചേരി, പി ദാസൻ, സലീം തിരൂർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |