വണ്ടൂർ: പ്ലസ് വണ്ണിന് സീറ്റില്ലാത്ത വിഷയത്തിൽ പ്രതിഷേധിച്ച് അധികൃതർക്ക് മുന്നിൽ കസേരക്കളി സംഘടിപ്പിച്ച് വണ്ടൂരിൽ കെ.എസ്.യു പ്രതിഷേധം. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് റഹീം മൂർക്കൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു വണ്ടൂർ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. പ്രണവ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു. പി. ഉണ്ണിക്കൃഷ്ണൻ, അനൂജ് കാപ്പിൽ, കെ.ടി. ഷംജിത് കോട്ടമ്മൽ, എം. അജ്മൽ ,കെ.ടി അഫ്ളഹ്, റിധ്വാൻ കുന്നത്ത്, എം അൻഷിഫ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |