ചേളാരി: സമസ്ത ഓൺലൈൻ യൂട്യൂബ് ചാനലിന് ''ഗോൾഡ് പ്ലേ ബട്ടൺ'' ലഭിച്ചു. ലക്ഷങ്ങൾ പഠിതാക്കളായുള്ള സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഓൺലൈൻ മദ്രസയ്ക്ക് നേരത്തെ യൂട്യൂബിന്റെ 'സിൽവർ പ്ലേ ബട്ടൺ' ലഭിച്ചിരുന്നു. ഒരുമില്യൺ സബ് സ്ക്രൈബേഴ്സിനാണ് ഗോൾഡ് പ്ലേ ബട്ടൺ ലഭിക്കുക. കോവിഡ് മൂലം മദ്രസകൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് 2020 ജൂൺ ഒന്നു മുതൽ സമസ്ത ഓൺലൈൻ യൂട്യൂബ്, വഴി മദ്രസ പഠനം നടത്തി വരുന്നത്. ഒന്നു മുതൽ പ്ലസ്ടു വരെ അറുപതോളം വിഷയങ്ങളിൽ വെള്ളിയാഴ്ച ഒഴികെ ദിവസവും രാവിലെ ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്തുവരുന്നുണ്ട്. നവംബർ ഒന്ന് മുതൽ മദ്രസ തുറന്നു പ്രവർത്തിക്കുന്നതിനാൽ ഒക്ടോബർ 31 വരെയാണ് ഓൺലൈൻ ക്ലാസുകൾ ഉണ്ടാവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |