തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിലെ സേവന നിരക്ക് വർദ്ധനവ് തീരുമാനം പുനഃപരിശോധിക്കണമെന്നും വിവിധ വികസന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം.പി സ്വാലിഹ് തങ്ങൾ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ചെമ്പൻ ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കബീർ കഴിങ്ങിലപ്പടി , ജോ: സെക്രട്ടറി അഡ്വ: ചാന്ദ്നി , മോഹനൻ നന്നമ്പ്ര, മുസ്തഫ മാളിയേക്കൽ,വി.പി. ഷാഫി , അജയ് വിഷ്ണു, ഷഫീഖ് മദാരി, കെ.വി. മുംതാസ്, ഫഹദ് കൊടിഞ്ഞി തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |