തിരൂരങ്ങാടി :തിരൂരങ്ങാടി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനാചരണം ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വി.പി.ദിനേശ് നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.കെ.അബ്ദുറസാഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ബി.റാണി, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ഹരിഹരൻ, ബ്രാഞ്ച് പ്രസിഡന്റ് പി. ജ്യോതിപ്രസാദ് സെക്രട്ടറി കെ.കെ.സുധീഷ് , ജഗജീവൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |