നിലമ്പൂർ: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നിലമ്പൂർ സർക്കിൾ തല ഉദ്ഘാടനവും സെമിനാറും 16ന് രാവിലെ ഒമ്പതിന് ഒ.സി.കെ ഓഡിറ്റോറിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. പി.വി.അൻവർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.എം.എൽഎ മാരായ എ.പി.അനിൽകുമാർ,പി.കെ.ബഷീർ എന്നിവർ വിരമിക്കുന്ന ജീവനക്കാരെ ആദരിക്കും. പി.വി.അബ്ദുൾ വഹാബ് എം.പി മുഖ്യാതിഥിയാവും. സഹകരണമേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് വിളംബര ജാഥ . വാർത്താസമ്മേളനത്തിൽ അസിസ്റ്റന്റ് രജിസ്ട്രാർ സി.ബി.പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.ദേവാനന്ദ്, സ്വാഗതസംഘം കൺവീനർ യു.നരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |