എടപ്പാൾ: കെ.എസ്.ആർ.ടി.സിയിൽ ഉടൻ ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്നും ശമ്പളം കൃത്യമായി വിതരണം ചെയ്യണമെന്നും കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു )എടപ്പാൾ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഴീക്കോടൻ രാഘവൻ നഗറിൽ നടന്ന സമ്മേളനം കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന സെക്രട്ടറി പി.എസ്. മഹേഷ് ഉദ്ഘാടനം ചെയ്തു.
കെ.ടി. ജലീൽ എം.എൽ.എ അഭിവാദ്യ പ്രസംഗം നടത്തി. യൂണിറ്റ് സമ്മേളനത്തിൽ സെക്രട്ടറിയായി സന്തോഷ് കുമാർ, പ്രസിഡന്റായി കൃഷ്ണപ്രസാദ് , ട്രഷററായ എ.കെ. അനിൽ എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |