SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.25 PM IST

ഇശ്രം രജിസ്‌ട്രേഷൻ: അരലക്ഷം തിരിച്ചറിയൽ കാർഡുകൾ നൽകി

gggg

മലപ്പുറം: അസംഘടിത തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച ഇ ശ്രം രജിസ്‌ട്രേഷൻ പ്രകാരം ജില്ലയിൽ അരലക്ഷം തൊഴിലാളികൾ രജിസ്റ്റർ ചെയ്തു. 16നും 59നും ഇടയിൽ പ്രായമുള്ള ഇ.എസ്.ഐ, ഇ.പി.എഫ് അർഹതയില്ലാത്തതും ഇൻകം ടാക്സ് പരിധിയിൽ വരാത്തതുമായ എല്ലാ അസംഘടിത തൊഴിലാളികൾക്കും ഇശ്രം രജിസ്‌ട്രേഷൻ നടത്തണം.
മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്ക് register.eshram.gov.i ൽ സ്വയം രജിസ്റ്റർ ചെയ്യാം. അക്ഷയ കേന്ദ്രങ്ങൾ/കോമൺ സർവീസ് കേന്ദ്രങ്ങൾ (സി.എസ്.സി)/ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവ വഴി സൗജന്യമായി e-SHRAM Portal ൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിനായി മൊബൈൽ നമ്പർ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ അത്യാവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, LABOUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.