തിരൂരങ്ങാടി :പി.സ്.എം.ഒ കോളേജിലെ ഫിസിക്സ് ഡിപ്പാർട്മെന്റിന്റെയും സേവ് ഇ ഇലക്ട്രോണിക്സ് എൽ.എൽ.പിയുടെയും, സംയുക്താഭിമുഖ്യത്തിൽ അയൽക്കൂട്ടം പ്രവർത്തകർക്ക് എൽ.ഇ.ഡി ബൾബ് നന്നാക്കുന്നതിൽ പരിശീലനം നൽകി. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.അസീസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ എം.കെ. ബാവ മുഖ്യാതിഥിയായിരുന്നു. ഫിസിക്സ് ഡിപ്പാർട്മെന്റ് മേധാവി പി.ഒ. മുനീറ, ഡോ.ടി.പി. റാഷിദ് , സംഗമം അയൽക്കൂട്ടം പ്രസിഡന്റ് ടി.ടി. അബ്ദു റഷീദ്, മുഹമ്മദ് ഷാഫി ഒള്ളക്കൻ എന്നിവർ പ്രസംഗിച്ചു. . പ്രത്യേക പരിശീലനം നേടിയ എം.പി. അശ്വിൻ, ആസിഫ് ഇക്ബാൽ, നന്ദന കൃഷ്ണൻ ,നിഷദ, കെ.കെ.ആയിഷ ഫിദ , സി.നന്ദന, പി.ശരണ്യ , സി. റന ഫാത്തിമ , ടി. ശ്രീഹരി, കെ.എം. ഗീതു കൃഷ്ണ എന്നീ വിദ്യാർത്ഥികൾ നേതൃത്വം നൽകി. 40ഓളം പേർ പരിശീലനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |