മലപ്പുറം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക 2022 പുതുക്കലുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലയിലേക്ക് നിയോഗിച്ച വോട്ടർപട്ടിക നിരീക്ഷകയും കൾച്ചറൽ അഫയേഴ്സ്, സോഷ്യൽ ജസ്റ്റിസ് ആന്റ് വുമൺ ആന്റ് ചൈൽഡ് ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ റാണി ജോർജ് 25ന് ജില്ലയിൽ സന്ദർശനം നടത്തുന്നു. തുടർന്ന് അന്നേദിവസം രാവിലെ 10.30ന് കളക്ടറേറ്റിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേരും. യോഗത്തിൽ എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |