പെരിന്തൽമണ്ണ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ കർമ്മനിരതയോടെ 25 വർഷം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബർ 5ന് ചേർത്തലയിൽ നടക്കുന്ന പരിപാടികളോടനുബന്ധിച്ച് പെരിന്തൽമണ്ണ യൂണിയനിലെ മുഴുവൻ ഭാരവാഹികളെയും വനിതാ സംഘം, വനിതാ സ്വയം സഹായ സംഘം, യൂത്ത് മൂവ്മെന്റ്, സൈബർ സേന, എല്ലാ ശാഖാ ഭാരവാഹികളെയും മെമ്പർമാരെയും ഡിസംബർ 5ന് നടത്തുന്ന യൂണിയൻ തല സമ്മേളനത്തിൽ അണിചേർക്കാൻ തീരുമാനിച്ചു.
നേതൃയോഗം പെരിന്തൽമണ്ണ യൂണിയൻ സെക്രട്ടറി വാസു കോതറായിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പാമ്പലത്ത് ചന്ദ്രൻ (മണി) അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡംഗം കെ.രമേഷ്, കൗൺസിലർമാരായ കെ.പ്രദീപ്, കെ.ബാലസുബ്രഹ്മണ്യൻ, പഞ്ചായത്ത് കമ്മിറ്റി മെമ്പർ സുകു പുലാമന്തോൾ, വനിതാ സംഘം പ്രസിഡന്റ് പ്രസന്നകുമാരി, യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം കെ.എസ്.രാജേഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി.ശ്രീജിവ്, സെക്രട്ടറി കെ.ജിതിൻ, സൈബർ സേന കൺവീനർ പി.പവീഷ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |