തിരൂരങ്ങാടി: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ചെമ്മാട് ടൗണിൽ കിട്ടുന്ന ഗ്യാപിൽ ബൈക്കുകളും കാറുകളും കയറിക്കൂടുന്നതോടെ ഓട്ടോറിക്ഷ ഡ്രൈവർമാർ വലയുന്നു. ഓട്ടോ പാർക്കിംഗ് സ്ഥലമാണ് കടയിലേക്കും മറ്റും സാധനം വാങ്ങാനെത്തുന്നവർ കൈയടക്കുന്നത്. ചെമ്മാട് ടൗണിൽ നാലിടങ്ങളിലാണ് ഓട്ടോ സ്റ്റാൻഡുകളുള്ളത്. യാത്രക്കാരെ വിട്ടു തിരച്ചുവരുമ്പോഴേക്കും സ്റ്റാൻഡ് മറ്റ് വാഹനങ്ങൾ കൈയടക്കും. പരപ്പനങ്ങാടി,
കോഴിക്കോട് റോഡുകളിലാണ് പ്രശ്നം രൂക്ഷം. നാല് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മുന്നൂറിൽപ്പരം ഓട്ടോറിക്ഷകൾ ഓടുന്നുണ്ട്. ഓട്ടോ സ്റ്റാൻഡ് കൈയടക്കുന്നതിനെതിരെ ഓട്ടോ തൊഴിലാളികൾ തിരൂരങ്ങാടി
സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |