കൊണ്ടോട്ടി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീർത്തടം അടിസ്ഥാനത്തിൽ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിലേക്കുള്ള പരിശീലനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകൾക്ക് പുറമേ, വേങ്ങര, അരീക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനിയർമാർ, ഓവർസീയർമാർ എന്നിവർക്കാണ് പരിശീലനം. നീർത്തട പ്രദേശത്തെ സമഗ്രവികസനം ലക്ഷ്യമിട്ടു മറ്റു വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടത്തേണ്ട പ്രവർത്തനങ്ങൾ എങ്ങനെയാണ് കണ്ടെത്തേണ്ടതെന്നും പ്രകൃതി വിഭവ സംരക്ഷണം ഉറപ്പുവരുത്തി സാമൂഹിക ആസ്തികൾ എങ്ങനെ സൃഷ്ടിക്കാമെന്നും സാധാരണ ജനങ്ങളുടെ ഉപജീവന ഉപാധികളെ ശക്തിപ്പെട്ടുത്താൻ എങ്ങനെ കഴിയുമെന്നും പരിശീലനത്തിലൂടെ മനസ്സിലാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |