ചെറുമുക്ക് : കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും ബി.ഡി.എസ് ബിരുദമെടുത്ത ഷാൻ പർവീണിനെയും അഖിലേന്ത്യാ എൽ.എൽ.ബി പരീക്ഷയിൽ ഇരുപതാം റാങ്ക് നേടിയ ഫാത്തിമ ഫിദയെയും ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ ആദരിച്ചു. മന്ത്രി വി അബ്ദുറഹ്മാൻ മൊമെന്റോ നൽകി . ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ പ്രസിഡന്റ് വി.പി. ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മ സെക്രട്ടറിമാരായ മുസ്തഫ ചെറുമുക്ക്, ഇ.പി. സൈതലവി, അംഗങ്ങളായ നീലങ്ങത്ത് ഇംതിയാസ്, കെ.കെ. റഫീഖ്, പി.കെ. ഇസ്മായിൽ, എം.എം. സിദ്ദീഖ്, കെ.കെ. യൂനുസ്, വി.പി അബൂസ്വാലിഹ് തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |