മലപ്പുറം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഡിസംബർ ഒമ്പതിന് കോഴിക്കോട് നടത്തുന്ന വഖഫ് സംരക്ഷണ റാലിയിൽ ജില്ലയിൽ നിന്ന് 5,000 വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ എം.എസ്.എഫ് ജില്ലാ പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നരേന്ദ്ര മോദിയുടെ കേന്ദ്രനയം തന്നെയാണ് കേരളത്തിലും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്നതെന്നും ഇതിനെതിരെ വിദ്യാർത്ഥി സമൂഹം പ്രതികരിക്കണമെന്നും പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. യോഗം എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |