താനൂർ: വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന ചീരാൻ കടപ്പുറം പുതുകുളങ്ങര പാലം പുനർനിർമ്മിക്കണമെന്നും അഞ്ചുടി കുണ്ടുങ്ങൽ പാലം യാഥാർത്ഥ്യമാക്കണമെന്നും എസ്.എഫ്.ഐ തീരദേശ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എടക്കടപ്പുറത്ത് നടന്ന സമ്മേളനം എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ജിൻഷാഫ് ഉദ്ഘാടനം ചെയ്തു. ഇഫ്ളാസ് ,ഷിഫാന, അഫ്സീർ, എം. സനിക എന്നിവർ പ്രസംഗിച്ചു. 12 അംഗ ലോക്കൽ കമ്മിറ്റിയെയും അഞ്ചംഗ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. ഭാരവാഹികൾ : മുനീർ (പ്രസിഡന്റ്), ഇഫ്ളാസ് (സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |