താനൂർ: നിർധനരായ രോഗികളെ സഹായിക്കാൻ മുഹമ്മദ് അബ്ദുറഹിമാൻ ചാരിറ്റബിൾ ഫോറം ( മാസ്) താനൂരിന്റെ നേതൃത്വത്തിൽ ജനുവരി 25ന് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് പോസ്റ്റർ പ്രകാശനവും ആദ്യ സംഭാവന സ്വീകരിക്കലിന്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ആദ്യ സംഭാവന ഡി.സി.സി ജനറൽ സെക്രട്ടറി ഒ.രാജൻ ഇബ്രാഹിം കുട്ടി ഹാജിയിൽ നിന്ന് സ്വീകരിച്ചു.വൈ.പി.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഹനീഫ ചിറക്കൽ, പി.എസ്.ഹമീദ് ഹാജി, ജയപ്രകാശ്, കുഞ്ഞാവ ഹാജി എന്നിവർ പ്രസംഗിച്ചു. തടത്തിൽ കുഞ്ഞാവ , ഹനീഫ, യൂസഫ്, സി.എം.ഷംസു, എം.ബിജു, ഫിർദൗസ്, അക്ബർ, പ്രജീഷ്, പ്രകാശ്, ഫൗസിയ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |