താനൂർ: കെ പുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ചോയിമാസ്റ്റർ, മാധവൻ മാസ്റ്റർ സ്മാരക ട്രസ്റ്റിന്റെ പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മെഗാമെഡിക്കൽ ക്യാമ്പും താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.മല്ലിക ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.ചന്ദ്രൻ അദ്ധ്യക്ഷനായി.
ഡോ.പി.പി.പ്രമോദ് കുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സതീശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.എ കാദർ, പഞ്ചായത്ത് അംഗം കെ.ഫാത്തിമ ബീവി, ട്രസ്റ്റ് സെക്രട്ടറി ടി സുബ്രഹ്മണ്യൻ, പി.വി ഷൺമുഖൻ, ഒ.സുരേഷ് ബാബു, കെ.കെ.പുരുഷോത്തമൻ, ഇ അനോജ്, വി വി സത്യാനന്ദൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |